Advertisement
Advertisement
Monday, November 16, 2026
Crime

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഒളിവിലുള്ള പ്രതി ആർ. ഹരിക്കായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

Advertisement
Advertisement

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഒളിവിലുള്ള പ്രതി ആർ. ഹരിക്കായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

Advertisement

 

*തിരുവനന്തപുരം:** പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പ്രതി സംസ്ഥാനം വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി.എസ്.സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷാ ക്രമക്കേടുകളിലും അന്വേഷണം തുടരുകയാണ്.

 

ക്രമക്കേട് നടന്ന ആസൂത്രണബോർഡ് നിയമന പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് ക്രൈംബ്രാഞ്ച് ആദ്യം അറസ്റ്റ് ചെയ്തത്. കോഴിക്കോട് വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘവും (എസ്‌ഐടി) നടപടികൾ ശക്തമാക്കിയത്.

 

പരീക്ഷയുടെ മൂല്യനിർണയ ചുമതല സതീഷിനും ഹരിക്കുമായിരുന്നു. കഴിഞ്ഞ വർഷം വിരമിച്ച സതീഷും ഹരിയും ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ ഓൺസ്ക്രീൻ സംവിധാനത്തിലൂടെയാണ് മൂല്യനിർണയം നടത്തിയത്. ഇതിനിടെ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ ഒഴിവാക്കിയതായാണ് കണ്ടെത്തൽ. സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരെയും പ്രതിചേർത്തത്.

 

ഒളിവിലുള്ള ഹരിയെ കണ്ടെത്തുന്നതിനും പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുമാണ് അന്വേഷണസംഘത്തിന്റെ നീക്കം.

 

Advertisement
Advertisement
Advertisement