പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് സ്വീകരണം നൽകി 

കണ്ണൂർ.കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ പി കെ ബഷീറിന് കണ്ണൂർ ജില്ലാ മുസ്ലിം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ , മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ. ലത്തീഫ് .വി . പി വമ്പൻ , ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി എ. തങ്ങൾ അൻസാരി തില്ലങ്കേരി, ബി കെ അഹമ്മദ് ,എൻ കെ റഫീഖ് മാസ്റ്റർ, ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി , എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം , ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ മുഹമ്മദ്, യുപി അബ്ദുറഹിമാൻ , കെ പി റംഷാദ്, അഡ്വ. അഹമ്മദ് മാണിയൂർ, ആലിക്കുഞ്ഞി പന്നിയൂർ, ഷമീമ ജമാൽ , കണ്ണൂർ കോപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ ഷമീമ ടീച്ചർ പ്രസംഗിച്ചു. സ്വീകരണത്തിന് മന്ത്രി ബഷീർ നന്ദി പറഞ്ഞു . മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ മന്ത്രിക്ക് ഹാരമണിയിച്ചു. നേരത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ബൊക്ക നൽകി സ്വീകരിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ, ജില്ലാ ജനറൽസെക്രട്ടറികെ.ടി.സഹദുള്ള ഭാരവാഹികളായ ടി.എ.തങ്ങൾ,ബികെ.അഹമ്മദ് ,കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി.താഹിർ , മുസ്ലിം ലീഗ് മേഖല ഭാരവാഹികളായ അൽത്താഫ് മാങ്ങാടൻ മൻസൂർ പാറക്കണ്ടി തുടങ്ങിയവർ റെയിൽവേ സ്റ്റേഷനിൽഎത്തിയിരുന്നു.

Top News from last week.

Latest News

More from this section