പുതിയതെരുവിലെ ഗതാഗത തടസം, ടാങ്കര്‍, ചരക്ക് ലോറിക്കുള്ള നിയന്ത്രണം പുനസ്ഥാപിക്കണം

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പുതിയ തെരുവില്‍ ഗതാഗത തടസം തുടരുകയാണ്. ഇതുമൂലം യാത്രക്കാര്‍ വലിയ ദുരിതമാണ് അനുഭവക്കുന്നത്. അരമണിക്കൂറിലധികമാണ് രാവിലെയും, വൈകുന്നേരവും ഗതാതഗ തടസം സൃഷ്ടിക്കുന്നത്. ഇത് മൂലം വിദ്യാര്‍ഥികള്‍ സ്‌കൂളിലും, ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തും കൃത്യസമയത്ത് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അതേസമയം സ്‌കൂള്‍, ഓഫീസ് സമയങ്ങളില്‍ ടാങ്കര്‍ ലോറികള്‍ക്കും, ചരക്കു് ലോറികള്‍ക്കും നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വളപട്ടണം പോലീസ്‌റ്റേഷനില്‍ കെ.വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

നേരത്തെ രാവിലെ 8 മുതല്‍ 10 വരെയും, വൈകുന്നേരം 4 മുതല്‍ 6 വരെയുമാണ് ടാങ്കറുകള്‍ക്കും, ചരക്കുലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം വീണ്ടും കൊണ്ടുവന്നാല്‍ മാത്രമേ ഗതാഗാത പ്രശ്‌നത്തിന് പരിഹാരമാകൂ എന്നാണ് യോഗത്തിന്റെ ആവശ്യം. പാപ്പിനിശ്ശേരി ചുങ്കം മുതല്‍ പുതിയതെരു സ്റ്റൈലോ കോര്‍ണര്‍ വരെ ദേശീയ പാത വികസനം വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഉടന്‍ ദേശീയപാത വികസനം ആരംഭിക്കണമെന്ന് വേഗത്തില്‍ പണി തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Top News from last week.