കണ്ണൂർ : ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിത കോളേജിൽ നടന്ന മത്സരത്തിൽ പി എ അശ്വതി(ഗവ. ബ്രണ്ണൻ കോളേജ്) ഒന്നാം സ്ഥാനവും ടി സി വി ദിദിന (പയ്യന്നൂർ കോളേജ്) രണ്ടാം സ്ഥാനവും ക്രിസ്റ്റി ജിൽസ് (തളിപ്പറമ്പ് സർ സയ്യിദ് കോളേജ്) മൂന്നാം സ്ഥാനവും നേടി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ജൂനിയർ സൂപ്രണ്ട് പി കെ പ്രേമാനന്ദ് എന്നിവർ നേതൃത്വം നൽകി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് ക്ലർക്ക് പ്രമോദ് ആലക്കീൽ മത്സരം നിയന്ത്രിച്ചു. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് കലക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.