നിയമസഭാ തെരഞ്ഞെടുപ്പ് വീഡിയോഗ്രാഫറെ തെരഞ്ഞെടുക്കുന്നത് കൊട്ടേഷൻ ക്ഷണിച്ചു

2026 പൊതു പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ആവശ്യത്തിലേക്കായി ആവശ്യമായ ദിവസങ്ങളിലെല്ലാം വീഡിയോഗ്രാഫറെ ഏര്‍പ്പെടുത്തുന്നതിനും വീഡിയോയുടെ പകര്‍പ്പ് റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നതിനുമായി സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് മൂന്നുമണിക്കകം കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.50 മുതല്‍ മൂന്നുമണിവരെ മാത്രം tlbkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സ്വീകരിക്കും. ക്വട്ടേഷനുകള്‍ അന്നേദിവസം 3.30 ന് ഹാജരായവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ച് താല്‍ക്കാലികമായി ബിഡ് ഉറപ്പിക്കും. ഇത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ സ്‌ക്രൂട്ടിനി നടത്തി അന്തിമമാക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ കലക്ടറേറ്റിലുള്ള സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2700645

Top News from last week.

Latest News

More from this section