രാഹുലിനും വേണുഗോപാലിനും ഒരഭിപ്രായം, യുഡിഎഫിൽ എന്തുകൊണ്ട് ചർച്ചയില്ല?; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ചോദ്യങ്ങളുമായി തോമസ് ഐസക്

ദില്ലി: വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടുകളിൽ അഭിപ്രായവ്യത്യാസമുള്ളത് കോൺഗ്രസിനുള്ളിലാണെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. കെ സി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും അദാനിയുടെ കാര്യത്തിൽ ഒരു അഭിപ്രായങ്ങളാണുള്ളത്. പക്ഷേ യു ഡി എഫിൽ പോലും തീരുമാനിക്കാതെ ഓഹരി കൈമാറ്റം നടന്നുവെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 2014 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം കരാർ ഒപ്പിട്ടതെന്നും അന്നേ എൽ ഡി എഫ് നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഐസക് ഓർമ്മിപ്പിച്ചു. 2016 ലെ പ്രകടനപത്രികയിലും എൽ ഡി എഫ് നിലപാട് വ്യക്തമാക്കിയിരുന്നു. എതിർപ്പുകളുണ്ടായിരുന്നെങ്കിലും പദ്ധതിയുമായി എൽ ഡി എഫ് മുന്നോട്ട് പോവുകയായിരുന്നു.

വി ഡി സർക്കാർ വന്നപ്പോൾ കൊള്ളയുടെ വലിപ്പം വ്യക്തമായി

വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് വിഴിഞ്ഞം കരാറിന് പിന്നിലെ കൊള്ളയുടെ വലിപ്പം വ്യക്തമായത്. പദ്ധതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ച് ഈ സർക്കാരിന് യാതൊരു ധാരണയുമില്ലെന്നും അടിമുടി സാങ്കേതിക പ്രശ്നങ്ങളാണുള്ളതെന്നും മുൻ ധനമന്ത്രി കുറ്റപ്പെടുത്തി. ചർച്ച ചെയ്യാതെയാണ് എം എസ് സിയുമായുള്ള കരാർ പ്രഖ്യാപനമെന്നത് പ്രശ്നമാണ്. എം എസ് സി കമ്പനി വരണ്ട എന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചാർട്ടേഡ് ഫ്ലൈറ്റിൽ സഞ്ചരിച്ചതിൽ ദുരൂഹതയുണ്ടെന്നും ഐസക്ക് വിമർശിച്ചു.

Top News from last week.