Advertisement
Advertisement
Monday, November 16, 2026
Kannur

ഇന്ത്യയിൽ മാറ്റി നിർത്താൻ പറ്റാത്ത നേതാവാണ് രാഹുൽ ഗാന്ധി – ഡിസിഡി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.

Advertisement
Advertisement

.

Advertisement

കണ്ണൂർ :

രാഹുൽ ഗാന്ധി ഇന്ത്യയിൽ മാറ്റി നിർത്താൻ പറ്റാത്ത നേതാവാണെന്ന് തെളിയിച്ച അതിശക്തമായ പോരാട്ടമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ

ഡൽഹിയിൽ നടന്നതെന്ന് ഡിസിസി പ്രസിസണ്ട് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

സീനിയർ സിറ്റിസൺ കോൺഗ്രസിൻ്റെ ജില്ലാതല, നിയോജക മണ്ഡലം പ്രസിഡണ്ട് / ജനറൽ സിക്രട്ടറിമാരുടേയും, ജില്ലാ ഭാരവാഹികളുടെയും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ഒഴിച്ചുള്ള ഇന്ത്യയിലെ ചെറുതും വലുതുമായ മുഴുവൻ പ്രതിപക്ഷ സംഘടനകളും പെങ്കെടുത്ത ഇന്ത്യകണ്ട ഏറ്റവും ശക്തമായ പ്രതിഷേധസമരമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സീനിയർ സിറ്റിസൺ കോൺഗ്രസിൻ്റെ പ്രവർത്തനം കണ്ണൂർ ജില്ലയിൽ നിയോജക മണ്ഡലം, പഞ്ചായത്ത് തലം എന്നിവിടങ്ങളിൽ പൂർത്തീകരിച്ചതിൽ ജില്ലാ കമ്മററിയെ സി.സി.സി. പ്രസിഡണ്ട് അതുമോദിച്ചു.

നിയോജക മണ്ഡലം സിക്രട്ടറിമാർ റിപ്പോർട്ടവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ടും ഡി.സിസി ജനറൽ സിക്രട്ടറിയുമായ കെ. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.

ജനറൽ സികൂട്ടറി കട്ടേരി പ്രകാശൻ,

ലളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി കാട്ടാമ്പള്ളി രാമചന്ദ്രൻ, ഡി.സി.സി. ജനറൽ സിക്രട്ടറി വൈസ് പ്രസിഡണ്ട് ശിവദാസൻ കൊളച്ചേരി, കെ. രമേശൻ, കെ. രാജീവൻ,പി.പി. ലക്ഷ്മണൻ, പി. പി. മോഹനൻ

എന്നിവർ സംസാരിച്ചു.

ചിത്രം : സീനിയർ സിറ്റിസൺ കോൺഗ്രസിൻ്റെ ജില്ലാതല, നിയോജക മണ്ഡലം പ്രസിഡണ്ട് / ജനറൽ സിക്രട്ടറിമാരുടേയും, ജില്ലാ ഭാരവാഹികളുടെയും കൺവെൻഷൻ

ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

Advertisement
Advertisement
Advertisement