രാഹുൽ ഡൽഹിയിലും പെൺകുട്ടികളെ ശല്യം ചെയ്തു; ആരോപണവുമായി ആനി രാജ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഡൽഹിയിൽ പഠിച്ചിരുന്ന കാലത്തും പെൺകുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. ഡൽഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികൾ ഉയർന്നിരുന്നു.

ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾക്ക് സമാനമായ രീതിയിൽ പല പെൺകുട്ടികളെയും അന്ന് ഇയാൾ സമീപിച്ചിരുന്നു. കോളജുകളിലെയും സർവകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു.

 

രാഹുൽ നശിപ്പിച്ച ഭ്രൂണത്തിന്റെ അവകാശത്തെ കുറിച്ച് കോൺഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ, രാഷ്ട്രീയപാർട്ടികളെന്നോ ഭേദമില്ലെന്നും ആനി രാജ പറഞ്ഞു. എംഎൽഎ സ്ഥാനത്തുതുടരാൻ രാഹുലിന് ധാർമികമായി അർഹതയില്ല. കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണം. ഇത്തരം ആളുകൾക്കെതിരേ ഏതുപാർട്ടിയാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണം.

 

ഇപ്പോൾ പുറത്തുവന്ന തെളിവുകൾക്ക് ആധികാരികത ഇല്ലെന്ന് രാഹുൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ രാഹുൽ മാനഷ്ടത്തിന് കേസ് കൊടുക്കുകയും അതിൽ വിധി വരുന്നത് വരെ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണ് വേണ്ടതെന്നും ആനിരാജ പറഞ്ഞു.

Top News from last week.