ഒരു ആരോപണം പൊളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ: രാഹുലിനെതിരെ ഒരാരോപണവും ഇല്ലെന്ന് അവന്തികയുടെ ഫോൺ സംഭാഷണം

പത്തനംതിട്ട: അടിസ്ഥാന പരമായി താൻ ഒരു പാർട്ടി പ്രവർത്തകനാണെന്നും. കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാൻസ് വുമണിനെ ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ സംഭാഷണവും രാഹുൽ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവർത്തകൻ അവന്തികയോട് ചോദിച്ചത്. അതിൽ അവന്തിക രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോൺ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിൻറെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസ് നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ രാഹുൽ രാജിപ്രഖ്യാപനം നടത്തിയില്ല. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. രാഹുലിൻറെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുണ്ടായിരുന്നത്. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോൺഗ്രസിൽ അഭിപ്രായമുയർന്നു. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ രാജിക്കായി പാർട്ടിയിൽ സമ്മർദം ശക്തമായതും പ്രതിപക്ഷ നേതാവിൻറെ നിലപാട് ഏറ്റുപിടിച്ച് കൂടുതൽ നേതാക്കൾ ഇന്ന് രംഗത്തെത്തിയതും.

Top News from last week.

Latest News

More from this section