കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘കേസ് റദ്ദാക്കാന്‍ കോടതിയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല’; റായ്പൂര്‍ അതിരൂപത

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേസ് റദ്ദാക്കാന്‍ കോടതിയില്‍ പോകുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് റായ്പൂര്‍ അതിരൂപത വക്താവ്. പൊലീസ് കേസ് എടുത്തതില്‍ തന്നെ പാളിച്ചകള്‍ ഉണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഞങ്ങളെയോ, തിരിച്ചോ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്ക് നന്ദിയെന്നും ഫാ. സെബാസ്റ്റ്യന്‍ പൂമറ്റം പറഞ്ഞു.

എട്ടാം തീയതിയി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അടുത്ത നീക്കമെന്താണെന്ന് അറിയേണ്ടതുണ്ട്. ഇതറിഞ്ഞ ശേഷമേ സഭ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ. വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളെയോ തങ്ങള്‍ സര്‍ക്കാരിനെയോ സമീപിച്ചിട്ടില്ല. കേസ് എടുത്തതില്‍ പാളിച്ചയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്ക് നന്ദിയെന്നും ഫാ. സെബാസ്റ്റ്യന്‍ പൂമറ്റം പറഞ്ഞു.

ബിലാസ്പൂര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദനാ ഫ്രാന്‍സിസും മോചിതരായത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ റയില്‍വെ സ്റ്റേഷനില്‍ നിന്ന് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത് വെറും സംശയത്തിന്റെ പേരിലെന്നാണ് എന്‍ഐഎ പ്രത്യേക കോടതിയുടെ സുപ്രധാന നിരീക്ഷണം.

രണ്ട് ആള്‍ ജാമ്യം, 50,000 രൂപ ബോണ്ട്, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്രതികരണം നടത്തരുതെന്നും നിര്‍ദേശം. ഒമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്.

 

 

Top News from last week.

Latest News

More from this section