രാജയോഗി മീനാക്ഷി ബെഹൻജി ഓർമ്മയായി

പ്രജാപിതാ ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം കണ്ണൂർ ഡിസ്ട്രിക്ട് മേധാവി രാജയോഗി മീനാക്ഷി ബെഹൻജി (65) ഓർമ്മയായി.ഇന്ന് രാവിലെ 4.30 ന് മംഗലാപുരം ഹോസ്പിറ്റലിൽ വെച്ചായിരുന്നു a അന്ത്യം സംഭവിച്ചത്.1958 ൽ കർണ്ണാടകയിൽ പൊന്നംപേട്ട താലൂക്കിൽ ചിക്കമണ്ടൂർ ഗ്രാമത്തിൽ കള്ളിച്ചെണ്ട മാച്ചയ്യ പാർവതി ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം.വളരെ സ്വാതികമായ കുടുംബത്തിൽ ജനിച്ച മീനാക്ഷി ബെഹൻജി
ചെറുപ്പം മുതൽ തന്നെ ആധ്യാത്മിക കാര്യത്തിൽ വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു 1975 ലാണ് ഈശ്വരീയ ജ്ഞാനത്തിൽ വരുന്നത്.1985 ൽ ഈശ്വരീയ സേവനത്തിനു വേണ്ടി തന്റെ ശരീരം, മനസ്സ് ധനം എല്ലാം കൊണ്ടും സമ്പൂർണ്ണ സമർപ്പണമായി.കർണ്ണാ ടകയിൽ സേവനമനുഷ്ഠിച്ചതിനു ശേഷം 1992 ൽ ഈശ്വരന്റെ ആജ്ഞപ്രകാരം ഭാഷ പോലും അറിയാതെ കണ്ണൂരിന്റെ മണ്ണിൽ സേവനത്തിനായി എത്തിയ മീനാക്ഷി, ബെഹൻജി കണ്ണൂർ മാത്രമല്ല കോഴിക്കോടും, വയനാടും ഈശ്വരീയ സേവനം അനുഷ്ഠിച്ചു
.
സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും മൂർത്തിയായി അനേക മനുഷ്യ മനസുകളിൽ അദ്ധ്യാത്മികതയുടെ വെളിച്ചം പകർന്നു നൽകി.
ഇന്ന് വൈകുന്നേരം 4 മണിയോടു കൂടി കണ്ണൂർ ചാലാട് പീസ് പാലസ് സേവാകേന്ദ്രത്തിൽ പൊതുദർശനത്തിനു വെക്കും. നാളെ രാവിലെ 7 മണിക്ക് തന്റെ സ്വദേശമായ കർണ്ണാടകയിലെ കൂർഗ് ഡിസ്ട്രിക്ട്ടിൽ പൊന്നംപേട്ട താലൂക്കിൽ ചിക്കമണ്ടൂർ ഗ്രാമത്തിലെ സ്വവസതിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.45 വർഷം തന്റെ ത്യാഗത്തിലൂടെയും തപസ്സിലൂടെയും തപസ്വീ മൂത്തിയായ മീനാക്ഷി ബെഹൻജി തനിക്ക് സമാനം മറ്റുള്ളവരെയും ആക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു… എന്നും ഒരു ചെറു പുഞ്ചിരിയോടു കൂടി മാത്രം കണ്ടിരുന്ന സിസ്റ്ററിന്റെ ചിരി ഇനി ഓർമ്മകളിൽ മായാതെ

Top News from last week.