സംസ്ഥാന ബിജെപിയെ വരുതിയിലാക്കാൻ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യ നീക്കത്തിൽ കെ സുരേന്ദ്രന്റെ വിശ്വസ്ഥരെ ചുമതകളിൽ നിന്ന് മാറ്റി. ഐടി, മീഡിയ കൺവീനർ സ്ഥാനങ്ങളിൽ നിന്ന് സുരേന്ദ്രന്റെ വിശ്വസ്ഥരെ മാറ്റി. പകരം ചുമതല രാജീവിന്റെ വിശ്വസ്ഥനായ അനൂപ് ആന്റണിക്ക് നൽകി.
അനൂപ് ആന്റണിക്ക് ഇരുവിഭാഗത്തിന്റയും ചുമതലയാണ് നൽകിയിരിക്കുന്നത്. യുവമോർച്ച ദേശീയ സെക്രട്ടറിയാണ് അനൂപ് ആന്റണി. രാജീവിന്റെ നിർദേശപ്രകാരം വാർത്താക്കുറുപ്പ് ഇറക്കിയത് പി സുധീറാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അപ്രതീക്ഷിത നീക്കത്തിന് ഒരുങ്ങിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അടുപ്പക്കാരെ പൂർണമായും വെട്ടാൻ നീക്കം.









