കണ്ണൂർ: ചെറുപുഴ മീൻതുള്ളിയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിന് ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസ് ഉപയോഗിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് നിർദേശം നൽകിയിരിക്കുന്നത്.
മൃതദേഹം ദീർഘദൂരം കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിട്ടും ആവശ്യമായ ഫ്രീസർ സൗകര്യം ആംബുലൻസിൽ ഉറപ്പാക്കിയില്ലെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.









