രാജ്നാഥ് സിംഗ് ശ്രീലങ്കയിൽ; മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം ഇന്ന് മുതൽ
Advertisement

Advertisement

രാജ്നാഥ് സിംഗ് ശ്രീലങ്കയിൽ; മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം ഇന്ന് മുതൽ
Advertisement

ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ദീർഘകാല സൗഹൃദവും ചരിത്രപരവും സാംസ്കാരികവുമായ ആഴത്തിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
‘അയൽപ്പക്കത്തിന് ആദ്യം’ (Neighbourhood First) നയത്തിന്റെയും MAHASAGAR സംരംഭത്തിന്റെയും ഭാഗമായി ഇന്ത്യയുടെ പ്രധാന പങ്കാളികളിലൊന്നാണ് ശ്രീലങ്കയെന്ന് രാജ്നാഥ് സിംഗ് സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
ശ്രീലങ്കൻ നേതൃത്വവുമായി ഫലപ്രദമായ ചർച്ചകൾ നടത്താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിനിടെ ശ്രീലങ്കയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും പ്രതിരോധമന്ത്രി സംവദിക്കും.
Advertisement

Advertisement

Advertisement
