കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനായി മേലേ ചൊവ്വയിൽനിർമിക്കുന്ന ഫ്ലൈ ഓവറിൻ്റെ പൈലിങ്ങ് ആരംഭിച്ചു. നിർമാണ പ്രവൃത്തി തെരഞ്ഞെടുപ്പ് തിരക്കിനിടയിലും രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു വിലയിരുത്തി.
ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കികൊണ്ട് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. ഫ്ളൈ ഓവറിൻ്റെ നീളം 424. 60 മീറ്ററാണ്. 600 മീറ്റർ പുതിയ സർവീസ് റോഡുമുണ്ട്. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്ക് പാലം വഴിയും മട്ടന്നൂർ ഭാഗത്തേക്ക് അപ്രോച്ച് റോഡ് വഴി തിരിഞ്ഞു പോകാൻ പാകത്തിലാണ് പാലവും റോഡും നിർമിക്കുന്നത്.. എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഒരു വർഷത്തിനകം പാലത്തിൻ്റെ നിർമാണം പൂർത്തിയാവുമെന്ന് കടന്നപ്പള്ളി പറഞ്ഞു.












