തൃശ്ശൂർ: പ്രിയദർശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്‌കാരം റാപ്പർ വേടന്. ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് വേടന് നൽകുക. പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയം സമൂഹവുമായി സർഗാത്മകതയോടെ പങ്കുവെയ്ക്കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം.
വായനാദിനമായ ജൂൺ 19ന് വൈകിട്ട് നാലിന് സ്നേഹതീരത്ത് നടത്തുന്ന ചടങ്ങിൽ പാർലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എംപി പുരസ്‌കാരം സമ്മാനിക്കും. ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, സി സി മുകുന്ദൻ എംഎൽഎ, ആലങ്കോട് ലീലാകൃഷ്ണൻ, അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.






