ചാല ഈസ്റ് ദേശോദ്ധാരണ വായനശാലയുടെ നേതൃത്വത്തിൽ 2026 എപ്രിൽ 30 ന് ആരംഭിച്ച വായനാക്കളരി 2026 ന്റെ സമാപന സമ്മേളനം സാമൂഹ്യ പ്രവർത്തക മീറ കോയ്യോട് നിർവ്വഹിച്ചു. എഴുത്തുകാരൻ ശശീന്ദ്രൻ ചാല പുസ്തക ചർച്ച നയിച്ചു. എ.പി.രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സതീഷ് ശ്രീമന്ദിരം കൈയെഴുത്തു മാസികയുടെ പ്രകാശനം നിർവ്വഹിച്ചു. എഴുത്തുകാരൻ ദിനേശൻ കെ സംസാരിച്ചു.









