കണ്ണൂർ: പുതുക്കിപ്പണിത സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം 20ന് തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം – ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാകേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനായിരിക്കും.
നേരത്തെയുണ്ടായിരുന്ന ഓഫീസ് സൗകര്യങ്ങൾ, എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ ഇതിലുമുണ്ട്
കഴിഞ വർഷം ഫെബ്രുവരി 24 ന് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം പിണറായി വിജയൻ നിർവ്വഹിച്ചത്.20 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചത്.
പഴയ കെട്ടിടത്തിന്റെ മാതൃകയിൽ ഉണ്ടായിരുന്ന തടി ഉപയോഗിച്ച് അഞ്ചു നില ബിൽഡിംഗാണ് നിർമിച്ചിരിക്കുന്നത്.
കലക്ടറേറ്റ് മൈതാനിയിൽ 4 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ.പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ് , എം. പ്രകാശൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.









