കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയനവര്‍ഷത്തേക്ക് ട്രേഡ്സ്മാന്‍(കാര്‍പ്പന്ററി), ഡെമോണ്‍സ്ട്രറ്റര്‍(ഇലക്ട്രോണിക്സ്), വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ എന്നിവയിലെ ഒഴിവുള്ള തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അതത് വിഷയങ്ങളില്‍ അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജനുവരി 17 ന് രാവിലെ 10 മണിക്ക് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.