Advertisement
Advertisement
Saturday, September 12, 2026
Kerala

റീൽ ഗുണ്ടകളെ നിലക്ക് നിർത്തും. പൊലീസിനെ വെല്ലു വിളിക്കാൻ ഒരു ഗുണ്ടയ്ക്കും കഴിയരുതെന്നും എഡിജിപി പി വിജയൻ

Advertisement
Advertisement

അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം നടത്തിയെന്ന് എഡിജിപി പി വിജയൻ. ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരള പൊലീസ്. റീൽ ഗുണ്ടകളെ നിലക്ക് നിർത്തും. പൊലീസിനെ വെല്ലു വിളിക്കാൻ ഒരു ഗുണ്ടയ്ക്കും കഴിയരുതെന്നും എഡിജിപി പി വിജയൻ ട്വന്റിഫോറിനോട് പറഞ്ഞു. ഗുണ്ടകളുടെ സമൂഹ മാധ്യമ ഇടപെടൽ തന്നെയാണ് അവരെ കുരുക്കുന്നത്. സമൂഹ മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കും. ആയെങ്കി തന്നെയാണോ സോഷ്യൽ മീഡിയ ഉപയോഗിച്ചത് എന്ന് പരിശോധിച്ചു വരുന്നു. ചില പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇട്ടതെന്ന് എഡിജിപി പറഞ്ഞു.

Advertisement

പൊലീസ് അങ്ങനെ കറങ്ങിയിട്ടില്ല. പൊലീസിനെ പേടിച്ചിട്ട് അർജുനാണ് കറങ്ങി നടന്നത്. പൊലീസിന്റെ കൂട്ടായ പ്രവർത്തനമാണ് അർജുനെ പിടികൂടാൻ കഴിഞ്ഞത്. കേസുകൾ പരിശോധിച്ചിട്ട് കോടതിയിൽ ഹാജരാക്കേണ്ടതിനെ കുറിച്ച് ആലോചിക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും. ജാമ്യം ലഭിക്കാത്ത കേസുകളുമുണ്ട്. കൂടുതൽ വിവരങ്ങൾ നൽകുന്നില്ലെന്ന് എഡിജിപി പറഞ്ഞു.

ആയങ്കി മാത്രമല്ല ഒരു ഗുണ്ടയ്ക്കും പൊലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടാകരുതെന്ന് എഡിജിപി പറഞ്ഞു. ഓപ്പറേഷൻ ഗ്രിപ്പിൽ കുപ്രസിദ്ധ ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായത്. ആയങ്കിയെ പിടിക്കുക മാത്രമല്ല ഇത്തരത്തിലുള്ള ഒരു ഗുണ്ടാ പ്രവർത്തനം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാനുള്ള ശ്രമം കൂടെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇന്നലെ രാത്രിയോടെ 55 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റീൽ ഹീറോസിനെയും വാളുകൊണ്ട് പിറന്നാൾ ആഘോഷം നടത്തുന്നവരെയും ഇതോടുകൂടി അവസാനിക്കുന്നതായിരിക്കുമെന്ന് എഡിജിപി വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement