Advertisement
Advertisement
Saturday, September 12, 2026
Kerala

പട്ടികജാതി വിദ്യാർത്ഥികൾക്ക് ആശ്വാസം: ‘പഠനമുറി’ പദ്ധതിയുടെ വീട്ടുവിസ്തീർണ പരിധി 1000 ചതുരശ്ര അടിയാക്കി ഉയർത്തി

Advertisement
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ‘പഠനമുറി’ പദ്ധതിയുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചയിച്ചിരുന്ന വീടിന്റെ വിസ്തീർണ പരിധി 800 ചതുരശ്ര അടിയെന്നതിൽ നിന്ന് 1000 ചതുരശ്ര അടിയായി ഉയർത്തി.

Advertisement

നിലവിലുണ്ടായിരുന്ന വിസ്തീർണ പരിധി കാരണം അർഹരായ പല കുടുംബങ്ങൾക്കും സാങ്കേതികമായി പദ്ധതിയുടെ പ്രയോജനം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ദീർഘകാലമായുള്ള ഈ ആവശ്യം പരിഗണിച്ചാണ് കൂടുതൽ കുട്ടികൾക്ക് ആനുകൂല്യം ലഭ്യമാക്കാൻ വിസ്തീർണ പരിധിയിൽ ഭേദഗതി വരുത്തിയത്.

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച 1000 പഠനമുറികളുടെ നിർമാണം 100 ദിവസത്തിനകം പൂർത്തിയാക്കി ലക്ഷ്യം കൈവരിക്കാൻ വകുപ്പിന് സാധിച്ചതായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. കൂടുതൽ കുട്ടികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement