തലശ്ശേരി-മാഹി ബൈപ്പാസിന്റെ ബാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരുമായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ചര്‍ച്ച നടത്തി.
ഡല്‍ഹി നിയമസഭയില്‍ വച്ചു നടന്ന ആള്‍ ഇന്ത്യ സ്പീക്കേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സ്പീക്കര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ചുമതലപ്പെടുത്തിയ പ്രകാരം ചീഫ് ജനറല്‍ മാനേജര്‍ വാൻപിൻഷ്ൻഗൈൻലാങ് ബ്ലായുമായി എന്‍.എച്ച്.എ.ഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
മണ്ഡലത്തിന്റെ ചുമതലയുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ.യും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ബൈപ്പാസിന്റെ മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ദൂരത്ത് ലൈറ്റ് സ്ഥാപിക്കല്‍, സര്‍വ്വീസ് റോഡുകള്‍ ഉള്‍പ്പെടെ ചൊക്ലി-പള്ളൂര്‍ ജംഗ്ഷന്‍, സിഗ്നല്‍ ജംഗ്ഷന്‍, ട്രാഫിക് ജംഗ്ഷന്‍ മേഖലകളില്‍ ചെറിയ വാഹനങ്ങള്‍ക്കുള്ള ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍ പാസ് തുടങ്ങി നിലവിലുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൂടിക്കാഴ്ചയില്‍ ധാരണയായി.
അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി ബൈപ്പാസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നാടിന് സമര്‍പ്പിച്ചത്.
2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കടമ്പകൾ മറികടന്ന് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.
ബൈപ്പാസ് യാഥാര്‍ത്ഥ്യമായതോടെ തലശ്ശേരി നഗരവും മാഹിയും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.









