സുല്‍ത്താന്‍ബത്തേരി ‘ഗണപതിവട്ടം’; പേരുമാറ്റം അനിവാര്യമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പെരുമാറ്റം അനിവാര്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രൻ ആവര്‍ത്തിച്ചു. നേരത്തെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന കെ സുരേന്ദ്രന്‍റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സുരേന്ദ്രന് എന്തും പറയാം എന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് പരിഹസിച്ചു. സുരേന്ദ്രൻ ജയിക്കാൻ പോകുന്നില്ലെന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും അതിനൊരു വിലയും നല്‍കുന്നില്ലെന്നും സിദ്ദീഖ് തിരിച്ചടിച്ചു. പേരുമാറ്റല്‍ വിവാദത്തില്‍ സുരേന്ദ്രനെതിരെ കല്‍പ്പറ്റ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സികെ ശശീന്ദ്രനും രംഗത്തെത്തി.

Top News from last week.