Advertisement
Advertisement
Saturday, September 12, 2026
Crime

വിവാഹമോചന ഹർജി നൽകിയതിൽ വിരോധം; കരിവള്ളൂരിൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെയും അമ്മയെയും പെട്രോളൊഴിച്ച് തീ കൊളുത്തി

Advertisement
Advertisement

പയ്യന്നൂർ: വിവാഹമോചന ഹർജി നൽകിയതിലുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്ന് അകന്നു കഴിയുകയായിരുന്ന ഭാര്യയെയും അമ്മയെയും ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കരിവള്ളൂർ കുക്കാനം സ്വദേശിനി പ്രജീഷ, മാതാവ് പത്മിനി എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരെയും ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​സംഭവത്തിൽ പ്രജീഷയുടെ ഭർത്താവ് സനൽകുമാറിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

​ഞായറാഴ്ച രാത്രിയോടെയാണ് പ്രജീഷ താമസിപ്പിച്ചിരുന്ന വീട്ടിലെത്തി സനൽകുമാർ ആക്രമണം നടത്തിയത്. ദമ്പതികൾ തമ്മിൽ കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടയിലാണ് പ്രജീഷ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. ഇതിലുള്ള കടുത്ത വിരോധമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പയ്യന്നൂർ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement