ഒട്ടോവ: ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നും ബ്രിട്ടന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമാനമായ നീക്കവുമായി കാനഡ . ഗാസയില്‍ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഈ മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമത്തിന് പകരം സമാധാനം തെരഞ്ഞെടുക്കുന്ന എല്ലാ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാര്‍ണി വ്യക്തമാക്കി.
സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ എണ്‍പതാമത് പൊതുസഭയില്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് കാനഡ വ്യക്തമാക്കി. ഇസ്രായേല്‍ നടത്തുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പലസ്തീനെ അംഗീകരിക്കുമെന്ന് മുന്‍പ് ബ്രിട്ടനും ഫ്രാന്‍സും വ്യക്തമാക്കിയിരുന്നു.









