യുക്രൈനിലെ റഷ്യയുടെ നടപടികള്‍ ‘വെറുപ്പുളവാക്കുന്നത്’; ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോര്‍ക്ക്: യുക്രൈനിലെ റഷ്യന്‍ നടപടികള്‍ വെറുപ്പുളവാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പേര് പറയാതെ, ഉപരോധങ്ങള്‍ അദ്ദേഹത്തെ ബാധിക്കുമോ എന്ന സംശയവും ട്രംപ് പ്രകടിപ്പിച്ചു. യുക്രൈന്‍ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് പുതിയ പ്രസ്താവന

ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപ് യുക്രൈന്‍ വിഷയം ഉയര്‍ത്തിക്കാട്ടി റഷ്യക്കെതിരെ രംഗത്ത് വന്നത്. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുള്ള നിരാശയെത്തുടര്‍ന്ന് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് നല്‍കിയ 50 ദിവസത്തെ സമയപരിധി ട്രംപ് 10 – 12 ദിവസമായി കുറയ്ക്കുകയും ചെയ്തു.

റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും എന്നാല്‍ അത് പുടിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top News from last week.

Latest News

More from this section