ഭൂകമ്പത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി; ആര്‍ത്തലച്ച് തിരമാലകള്‍, വീഡിയോ

മോസ്‌കോ: റഷ്യയിലെ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന വിഡിയോകള്‍ പുറത്തുവന്നു. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുമാനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാനിലും സുനാമിയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

പസഫിക് സമുദ്രത്തില്‍ പെട്രോപാവ്ലോവ്സ്‌ക് – കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. യുഎസ് തീരത്തും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Top News from last week.

Latest News

More from this section