റെസ്റ്റോറന്റ് സ്റ്റൈൽ ഹക്കാ ന്യൂഡിൽസ് റെസിപ്പി!!

ആവശ്യമായ സാധനങ്ങൾ

ന്യൂഡിൽസ് -1 പാക്കറ്റ്
ക്യാരറ്റ്,കാബേജ്,ക്യാപ്സിക്കം – അരിഞ്ഞത്
സോയാസോസ് -1 ടേബിൾ സ്പൂൺ
വെളുത്തുള്ളി -1 ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്, അല്പം ഉപ്പും ഒരു തുള്ളി എണ്ണയും ചേർത്ത് ന്യൂഡിൽസ് വേവിച്ചെടുക്കുക. ഒരുപാട് വെന്തുപോകാതെ പാകമാകുമ്പോൾ ഊറ്റി പാത്രത്തിലേക്ക് മാറ്റി വെക്കുക (ന്യൂഡിൽസ് ഒട്ടിപ്പിടിക്കാതിരിക്കാൻ ഇതിലേക്ക് അല്പം പച്ചവെള്ളം ഒഴിക്കുന്നത് നല്ലതാണ്).
ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് ക്യാരറ്റ്, കാബേജ്, ക്യാപ്സിക്കം എന്നിവ ചേർത്ത് ഉയർന്ന തീയിൽ ചെറുതായി വഴറ്റിയെടുക്കുക. പച്ചക്കറികളുടെ ക്രഞ്ചിനെസ്സ് നഷ്ടപ്പെടരുത്.ഇതിലേക്ക് സോയാസോസ്, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒടുവിൽ വേവിച്ചു വെച്ചിരിക്കുന്ന ന്യൂഡിൽസ് കൂടി ചേർത്ത് പച്ചക്കറികളുമായി നന്നായി യോജിപ്പിച്ച് ഒരു മിനിറ്റ് ഉയർന്ന തീയിൽ ഇളക്കിയെടുക്കുക.സ്വാദിഷ്ടമായ ഹക്കാ ന്യൂഡിൽസ് ചൂടോടെ വിളമ്പാം.

Top News from last week.

Latest News

More from this section