കണ്ണൂർ ജില്ലയിലെ ഭക്ഷ്യ നിർമ്മാണ സ്ഥാപനമായ ഓസോണ്‍ മാര്‍ട്ടിലെ ഒഴിവുളള വിവിധ തസ്തികകളിലേക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സൂപ്പർമാർക്കറ്റ് ആൻഡ് ഫ്രഷ് പ്രൊഡ്യൂസ് വർക്കർ, കമ്മ്യൂണിറ്റി സെയിൽസ് ആൻഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, ഫിഷ് ആൻഡ് മീറ്റ് സെക്ഷൻ വർക്കർ, ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് വർക്കർ, അക്കൗണ്ട്സ് ആൻഡ് ബില്ലിംഗ് സ്റ്റാഫ്, ഷെഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. പൂർണ്ണസമയ (Full Time) അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.norkaroots.kerala.gov.in അല്ലെങ്കിൽ https://name.norkaroots.
വിദേശരാജ്യത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.









