കളക്ടറേറ്റിൽ നടന്ന ദേശീയപാത പ്രവൃത്തികളുടെ അവലോകന യോഗം

ദേശീയപാതയിൽ കുപ്പത്തെ പ്രശ്നം ചർച്ച ചെയ്യാൻ ആർ.ഡി.ഒ യോഗം വിളിക്കും
ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്തെ പ്രശ്നം ചർച്ച ചെയ്യാൻ പ്രദേശവാസികൾ, ദേശീയപാത വിഭാഗം എന്നിവരെ ആർ.ഡി.ഒ  തലത്തിൽ വിളിച്ചുചേർക്കും.
ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച്ച നടന്ന റോഡ് പ്രവൃത്തി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.മുക്കുന്ന് ഭാഗത്ത്‌ നിന്ന് സർവീസ് റോഡിൽ കയറുന്നിടത്ത് ബസുകൾക്ക് പ്രവേശിക്കാൻ തക്കവണ്ണം വീതിയില്ല എന്നതായിരുന്നു കുപ്പം പ്രദേശവാസികളുടെ മുഖ്യപരാതി.
ജില്ലയിൽ ദേശീയപാത നിർമാണ പ്രവൃത്തിയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. തലശ്ശേരി-മാഹി ഭാഗത്ത്‌ പ്രവൃത്തി 65 ശതമാനം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.യോഗത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. കെ സുബൈർ, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ.കെ അനീഷ്, തളിപ്പറമ്പ് ആർ.ഡി.ഒ മോഹനൻ എൻ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Top News from last week.

Latest News

More from this section