കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമിതമായ പാർക്കിംഗ് ഫീസ് ഈടാക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതിയ പാർക്കിംഗ് താരിഫ് ഏർപ്പെടുത്തി. മുമ്പ് വാഹനങ്ങൾ പ്രവേശിച്ച് പത്ത് മിനിറ്റിന് ശേഷം മാത്രമാണ് പാർക്കിംഗ് ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ഫീസ് നൽകണമെന്ന് അധികൃതർ ഉത്തരവിറക്കി. ടെണ്ടർ ക്ഷണിക്കുമ്പോൾ തന്നെ എയർപോർട്ടിലെ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് പ്രഖ്യാപിക്കും.
ഇതുവഴി യാത്രക്കാരെ പിഴിയാൻ അവസരമൊരുക്കുകയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. അതേസമയം ഇത്തരത്തിലുള്ള സുതാര്യമല്ലാത്ത നടപടികൾ കിയാലിന്റെ പ്രശസ്തിയെകൂടിയാണ് ബാധിക്കുന്നത്. അമിതമായ ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എം. പി കണ്ണൂർ വാമനത്താവളം മാനേജിങ് ഡയറക്ടർക്ക് കത്ത് അയച്ചു.