ഋതുപർണ ടി യുടെ ‘ഇല കാറ്റിനോട് പറഞ്ഞത്’ പ്രഥമ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

കണ്ണൂർ : ഋതുപർണ ടി യുടെ പ്രഥമ കവിതാ സമാഹാരം ‘ഇല കാറ്റിനോട് പറഞ്ഞത്’ എഴുത്തുകാരൻ പ്രൊഫ: കെ ഇ എൻ കുഞ്ഞഹമ്മദ്, ചലച്ചിത്ര നിരൂപകൻ വി കെ ജോസഫിന് നല്കി പ്രകാശനം ചെയ്തു. കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ പ്രകാശനച്ചടങ്ങ് മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

അകാലത്തിൽ വിട പറഞ്ഞ കവി ടി ഗോപിയുടെയും കണ്ണൂർ ഗവ. വനിതാ ഐ ടി ഐ പ്രിൻസിപ്പൽ ടി സി ബിന്ദുവിൻ്റെയും മകളാണ് കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ 10 -ാം ക്ലാസ് വിദ്യാർത്ഥിനിയായ ൠതുപർണ.

ചടങ്ങിൽ ബാലകൃഷ്ണൻ കൊയ്യാൽ അദ്ധ്യക്ഷനായി. കവി കെ സി ഉമേഷ് ബാബു പുസ്തകപരിചയം നടത്തി സംസാരിച്ചു. എഴുത്തുകാരൻ ഡോ. പി കെ പോക്കർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അഡ്വ. ലിഷ ദീപക്, ടി പ്രദീപ്, സിസ്റ്റർ റോഷ്നി മാനുവൽ എ സി, കെ ടി ശശി, ഇയ്യ വളപട്ടണം, മനോജ് കാട്ടാമ്പള്ളി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഋതുപർണ മറുപടി പ്രസംഗം നടത്തി. കെ സുരേഷ് മാസ്റ്റർ സ്വാഗതവും ടി സി ബിന്ദു നന്ദിയും പറഞ്ഞു.

Top News from last week.