നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കുക എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത കേരള ഹർത്താലിനോട് അനുബന്ധിച്ച് കണ്ണൂർ കാൽടെക്സിൽ റോഡ് ഉപരോധിച്ചു

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കുക എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത കേരള ഹർത്താലിനോട് അനുബന്ധിച്ച് കണ്ണൂർ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.

കേരള ഹർത്താലിനോട് അനുബന്ധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധവും റോഡിൽ കുത്തിയിരിപ്പ് സമരവും നടത്തി. അരമണിക്കൂറോളം നീണ്ട ഹൈവേ ഉപരോധ സമരത്തെ തുടർന്ന് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു. കുഞ്ഞമ്പു കല്ല്യാശ്ശേരി, ഷൈജു കൊറ്റാളി, രാജൻ കുണ്ടൻചാൽ, സി മുഹമ്മദ് ഇംതിയാസ്, ഷാജഹാൻ ഐച്ചേരി, ദിനേശൻ സി എച്ച് വാരം, സിപി മുസ്തഫ, ടി പി സൈനുൽ ആബിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.

 

കെ കെ സുരേന്ദ്രൻ , ബി ഖാലിദ്, ടിപി ഇല്യാസ്, ഷറോസ് സജാദ്, എം.കെ.ഷഹ്സാദ്, വിവേക് വേണുഗോപാൽ, വിജിൽ ഏചൂർ , മഹേഷ് അത്താഴക്കുന്ന്, തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Top News from last week.