ഗവര്‍ണര്‍ ആര്‍എസ്എസിന് വേണ്ടി ബിഗ്‌ബോസ് ചമയുന്നു: റസാഖ് പാലേരി

കണ്ണൂര്‍: കേരള ഗവര്‍ണര്‍ രജേന്ദ്ര ആര്‍ലേക്കര്‍ കേരളത്തെ കാവിവത്ക്കരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ആര്‍എസ്എസിന് വേണ്ടി ബിഗ് ബോസ് ചമയുകയാണെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.ഗവര്‍ണറെ നിലക്കുനിര്‍ത്താന്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേ ജനകിയ മുന്നേറ്റം അനിവാര്യമാണ്. സര്‍വകാലാശാലകളെ കാവി വല്‍ക്കാരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേരള യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ക്കും അസിറ്റന്റ് റജിസ്റ്റാര്‍ക്കും മറ്റു മെതിരായ നീക്കം നടക്കുന്നതെന്ന് റസാഖ് പാലേരി ചൂണ്ടിക്കാട്ടി.

ഇതിന് കുടപിടിക്കുന്ന കീഴുദ്യേഗസ്ഥരെയും ജനം തിരിച്ചറിയണമെന്നും രാജ്യത്തുടനീളം പൗരസൂഹത്തെ ഭിന്നിപ്പിച്ച് തമ്മില്‍ തല്ലിപ്പിക്കുന്ന ആര്‍എ്എസിന്റെ കാവിക്കൊടിയും ഭാരതാബയെയും മുന്നില്‍ നിര്‍ത്തി കേരളത്തെ വിഭാഗീയവല്‍ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ പേരാട്ടവുമായി മുന്നോട്ട് പോകുമെന്നും റസാഖ് പാലേരി പറഞ്ഞു.കണ്ണൂരില്‍ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്ഭവന്‍ ആര്‍എസ്എസിന്റെ ശാഖയല്ല എന്ന തിരിച്ചറിവ് ഗവര്‍ണര്‍ക്കില്ലങ്കില്‍ മതനിരപേക്ഷതയുടെയും ഭരണഘടനയുടെ പാഠങ്ങള്‍ ഗവര്‍ണറെ പഠിപ്പിക്കാന്‍ കേരളം രംഗത്തുവരുമെന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു.പള്ളിപ്പുറം പ്രസന്നന്‍, ഫൈസല്‍ മാടായി, ചന്ദ്രന്‍ മാസ്റ്റര്‍, മുനവിര്‍ ഇരിക്കൂര്‍ , ജാബിദ ടി പി, ഷെറോസ്, ഷാജഹാന്‍ ഐച്ചേരി എന്നിവര്‍ സംസാരിച്ചു.

Top News from last week.

Latest News

More from this section