ശബരിമല :എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി. തീർത്ഥാടനത്തിനു മുന്നോടിയായി അവലോകനയോഗം ചേർന്നു.

തിരുവനന്തപുരം: ശബരിമലയിൽ വരുന്ന എല്ലാ ഭക്തർക്കും ദർശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായിരുന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് നിർമ്മാണം, ഇടത്താവള നവീകരണം, അപ്പം-അരവണ നിർമ്മാണം തുടങ്ങിയവയെ കുറിച്ച് യോഗം വിലയിരുത്തി.

Top News from last week.