അരും കൊല രാഷ്ട്രീയത്തിന്റെ മുന്നണിപോരാളികളായി സിപിഎം മാറിയപ്പോൾ കെ എസ് യു വിന് നഷ്ടപ്പെട്ടത് ധീരനായ നേതാവിനെയായിരുന്നുവെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കെ പി സജിത്ത്ലാൽ രക്തസാക്ഷിത്വ അനുസ്മരണ പുഷ്പാർച്ചന പയ്യന്നൂർ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെ എസ് യു നിർവാഹക സമിതി അംഗങ്ങളായ, അൻസിൽ വാഴപ്പിള്ളി, ആകാശ് ഭാസ്കരൻ, സുഹൈൽ ചെമ്പന്തൊട്ടി എന്നിവർ സംസാരിച്ചു.