സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റായി സി.രാധാകൃഷ്ണനും ജനറൽ സെക്രട്ടറിയായി ഡോ. നെടുമുടി ഹരികുമാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ യു.കെ.കുമാരനെ 58 നെതിരെ 84 വോട്ടിനാണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നെടുമുടി ഹരികുമാറിന് 84 വോട്ടും എതിർ സ്ഥാനാർഥി സതീഷ് ചന്ദ്രന് 55 വോട്ടും ലഭിച്ചു.
യു.കെ.കുമാരൻ നേതൃത്വം നൽകിയ പാനലിൽ മത്സരിച്ച ഡോ.ടി.എസ്. ജോയ് വൈസ് പ്രസിഡന്റായും ഡോ. അജിതൻ മേനോത്ത് ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ എം.കെ.ശശീന്ദ്രൻ, ശ്രീമൂലനഗരം മോഹൻ എന്നിവരാണ്
സെക്രട്ടറിമാർ. വരണാധികാരി ഡോ.എസ്.മുരളീധരൻ ഫല പ്രഖ്യാപനം നടത്തി. ആകെയുള്ള 238 വേട്ടർമാരിൽ 145 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
നിർവാഹക സമതിയംഗങ്ങളായി അഥീന നിരഞ്ജ് , അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, ടി.എം.എബ്രഹാം, ഡോ. കായങ്കുളം യൂനുസ്, ഖദീജ സെയ്തുമുഹമ്മദ്, ടി.ജയചന്ദ്രൻ, ആർ.കെ.ദാമോദരൻ, മാണി പയസ്, കെ.എൽ. മോഹനവർമ, വി.എം. വിനയകുമാർ, പി.ഐ. ശങ്കരനാരായണൻ, ഷാജു പുതൂർ, സിപ്പി പള്ളിപ്പുറം, കെ.എ. സെബാസ്റ്റ്യൻ, സി.വി. ഹരീന്ദ്രൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.






