ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയതുമുതല്‍ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തം ചേട്ടനാണ്. താരജാഡകളൊന്നുമില്ലാതെ ആരാധകരുമായി ഇടപഴകാറുള്ള സഞ്ജു കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്‍മാരുടെയോ മറ്റ് സന്നാഹങ്ങളുടെയോ അകമ്പടിയില്ലാതെ ബീച്ചില്‍ കാറില്‍ വന്നിറങ്ങി പ്രദേശിക കളിക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.പെരുമാറ്റം കൊണ്ടു മാത്രമല്ല ആദ്യ സീസണിലെ പ്രകടനം കൊണ്ടും സഞ്ജു ചെന്നൈ ആരാധകരുടെ പ്രിയങ്കരനാവുകയാണ്. ഈ സീസണിൽ സിഎസ്‌കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സഞ്ജുവാണ്. 11 മത്സരങ്ങളിൽ നിന്ന് 430 റൺസടിച്ച സഞ്ജു രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടി.









