കണ്ണൂർ: സർവ്വകലാശാല ജീവനക്കാരുടെ സാംസ്കാരിക സംഘടന സർഗയുടെ നേതൃത്വത്തിൽ താവക്കര ആസ്ഥാനത്ത് നടത്തിയ പരിസ്ഥിതി ദിനാഘോഷം, വൃക്ഷത്തൈ നട്ടുകൊണ്ട് അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ നിർവഹിച്ചു. സർഗ പ്രസിഡന്റ് ശ്രീമതി നിഭ പി.വി., കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീമതി പ്രിയ വി.ഒ., എഫ്.യു.ഇ.ഒ ജനറൽ സെക്രട്ടറി ശ്രീ ജയൻ ചാലിൽ എന്നിവർ പ്രസംഗിച്ചു. ജീവനക്കാർക്ക് പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റുകളുടെ വിതരണവും നടന്നു.
നാക് അക്രിഡിറ്റേഷൻ നടപടികളിലേക്ക് കടക്കുന്ന കണ്ണൂർ സർവ്വകലാശാലയുടെ വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും സർവ്വകലാശാലയുടെ വളർച്ചയ്ക്കും പ്രത്യേക ഗ്രാന്റ് അനുവദിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നതു സംബന്ധിച്ച നിവേദനം സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീമതി പ്രിയ വി.ഒ., അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ-ക്ക് കൈമാറി. ഉത്തരമലബാറിലെ സാധാരണക്കാരായ വിദ്യാർഥികളുടെ ഉന്നതിക്കായുള്ള സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും എല്ലാ പിന്തുണയും എംഎൽഎ വാഗ്ദാനം ചെയ്തു.









