റിയാദ്: സൗദിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ സ്‌കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഈ അധ്യായന വര്‍ഷം മുതല്‍ പദ്ധതി സ്‌കൂളുകളില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൂല്യങ്ങള്‍ വളര്‍ത്തുകയും, ഒപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യത്തിന്റെ ആഗോള മത്സര ക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് സൗദി പുതിയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം, നാഷണല്‍ കരിക്കുലം സെന്റര്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നീ വിഭാഗങ്ങുുമായി സഹകരിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുക.











