Advertisement
Advertisement
Tuesday, September 15, 2026
Kerala

ക്വിസ് മത്സരത്തിലെ സവർക്കർ പരാമർശം: സസ്‌പെൻഷൻ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു.

Advertisement
Advertisement

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിലെ ചോദ്യത്തിന്റെ പേരിൽ തനിക്കെതിരെയെടുത്ത സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദാണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

Advertisement

ചരിത്രപരമായ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയതിന്റെ പേരിൽ മാത്രം നടപടിയെടുക്കുന്നത് അന്യായമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വി.ഡി. സവർക്കറുടെ ജയിൽവാസത്തെക്കുറിച്ചുള്ള രേഖകൾ കേന്ദ്രസർക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹത്തിന്റെ പേരിൽ അഞ്ചൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

2026 ഓഗസ്റ്റ് 6-നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. കുമ്പള, കാസർഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് നൽകിയ ഉത്തരം വി.ഡി. സവർക്കർ എന്നായിരുന്നു. ഈ ചോദ്യം സവർക്കറെ മഹത്വവൽക്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നതോടെയാണ് അധ്യാപകനെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്.

Advertisement
Advertisement
Advertisement
Advertisement
Advertisement