സിനിമ കോൺക്ലേവിൽ വിവാദ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ. പട്ടിക ജാതി വിഭാഗക്കാർക്ക് സിനിമയെടുക്കാൻ സർക്കാർ ഫണ്ട് നൽകുന്നതെിരെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം. വെറുതെ പണം നൽകരുതെന്നും പട്ടിക ജാതിക്കാർക്ക് സിനിമയെടുക്കാൻ തീവ്ര പരിശീലനം നൽകണമെന്നും അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു. സ്ത്രീകൾക്ക് സിനിമയെടുക്കാൻ ഫണ്ട് നൽകുന്നതിനേയും അദ്ദേഹം വിമർശിക്കുന്നുണ്ട്.
പട്ടിക ജാതി വിഭാഗത്തിൽ നിന്നും സിനിമയെടുക്കാൻ വരുന്നവർക്ക് തീവ്ര പരിശീലനം നൽകണം. വെറുതെ പണം കൊടുക്കരുത്. ഒന്നരക്കോടി അധികമാണ്. അമ്പത് ലക്ഷം വച്ച് മൂന്ന് പേർക്ക് കൊടുത്താൽ മതിയെന്നാണ് അടൂർ പറയുന്നത്. വാണിജ്യ സിനിമയെടുക്കാനുള്ള കാശല്ല, നല്ല സിനിമയെടുക്കാനുള്ളതാണ്. സൂപ്പർ സ്റ്റാറിനെ വച്ച് പടമെടുക്കാനല്ല പണം നൽകേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകൾക്കും പരിശീലനം നൽകണം. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം നൽകരുതെന്നും അടൂർ പറഞ്ഞു.
ട്രെയ്ലർ ലോഞ്ചിൽ ‘കൂലി സ്‌റ്റൈലിൽ’ ആമിറിന്റെ സർപ്രൈസ് എൻട്രി; ‘ഇതാണ് ഞങ്ങൾ കാത്തിരുന്നതെന്ന്’ ആരാധകർ- വിഡിയോ
അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് വേദിയിലും സദസിൽ നിന്നും ഉയർന്നത്. സംവിധായകൻ ഡോക്ടർ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസ് മറുപടി നൽകി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ തന്നെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാൻ വന്ന ശ്രീകുമാരൻ തമ്പി അടൂരിന് മറുപടി നൽകുന്നുണ്ട്. താൻ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ വൃത്തികെട്ട സമരമെന്നാണ് പ്രസംഗത്തിനിടെ അടൂർ പരാമർശിച്ചത്. സമരം നടന്നത് അച്ചടക്കത്തിന് ശ്രമിച്ചതിനാണെന്നും അദ്ദേഹം പറഞ്ഞു









