കണ്ണൂർ : ഇന്നലെ നടന്ന സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ എം എസ് എഫ് ന് മികച്ച വിജയം. എസ് എഫ് ഐ യുടെ കോട്ടകളായ പല സ്കൂളുകളിലും എം എസ് എഫ് ഒറ്റയ്ക്കും മുന്നണിയായും വിജയം നേടി. കഴിഞ്ഞ 9 വർഷത്തെ ഇടത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്ക് വിദ്യാർത്ഥികൾ സമ്മതിദാന അവകാശം വിനയോഗിച്ചു.കണ്ണൂർ നിയോജക മണ്ഡലത്തിലെ തോട്ടട ജി എച് എസ് എസ് ൽ 13 ൽ 8 സീറ്റ് നേടി എം എസ് എഫ് മുന്നണി ഭരണം നേടി. എം ടി എം ടൗൺ എച് എസ് എസ് ൽ 12 ൽ 12 നേടി എം എസ് എഫ് ഒറ്റക്ക് ഭരണം നേടി. ചേലോറ ഹയസെക്കന്ററി സ്കൂളിൽ എസ് എഫ് ഐ കുത്തക അവസാനിപ്പിച്ചു എം എസ് എഫ് യൂണിയൻ നേടി.അഴീക്കട് മണ്ഡത്തിൽ എം എസ് എഫ് മികച്ച വിജയം നേടി. പുഴതി ജി എച് എസ് എസ് ൽ മുഴുവൻ സീറ്റുകളും നേടി എം എസ് എഫ് ഭരണം നേടി. എസ് എഫ് ഐ യുടെ കോട്ട പൊളിച്ച് അഴീക്കോട് ജി എച് എസ് എസ് ൽ എം എസ് എഫ് ഒറ്റക്ക് സമ്പൂർണ വിജയം നേടി. പള്ളിക്കുന്ന് ജി എച് എസ് എസ് ൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി എം എസ് എഫ് മാറി. എസ് എഫ് ഐ -എ ബി വി പി അവിശുദ്ധ കൂട്ട്കെട്ടോടെ ചെയർമാൻ സ്ഥാനം എസ് എഫ് ഐ നേടി.
തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ കമ്പിൽ എച് എസ് എസ് ൽ 32 ൽ 32 സീറ്റും എം എസ് എഫ് ഒറ്റയ്ക്ക് നേടി. എസ് എഫ് ഐയുടെ വെല്ലുവിളികൾ അതിജയിച്ച് ചട്ടുകപ്പാറ സ്കൂളിൽ എം എസ് എഫ് മുന്നണി അക്കൗണ്ട് തുറന്നു.
മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ആകെ മത്സരം നടന്ന എട്ടിൽ മൂന്നു സ്കൂൾ യൂണിയനുകൾ എം എസ് എഫ് മുന്നണി നിലനിർത്തി. എടയന്നൂർ ജി വി എച് എസ് എസ് ൽ 10 ൽ 10 സീറ്റ് നേടി എം. എസ് എഫ് പ്രതിനിധി ഹാദിയ ഹാഷിം ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവപുരം HSS, കാവുംപടി HSS എന്നിവിടങ്ങളിൽ ഏകപക്ഷിയമായി എം എസ് എഫ് വിജയിച്ചു. ശിവപുരതത്ത് എം എസ് എഫ് പ്രതിനിധി ഫാത്തിമത്ത് റിസ് ലയും കാവുംപടി CHM HSS ൽ സഫ്‌വയും ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
പേരാവൂർ നിയോജക മണ്ഡലത്തിൽ ആറളം എച് എസ് എസ് ൽ എം എസ് എഫ് ഒറ്റക്ക് 25 ൽ 22 സീറ്റ് നേടി യൂണിയൻ നിലനിർത്തി. പാല ജി എച് എസ് എസ് ൽ മേജർ സീറ്റുകളിൽ 5 എണ്ണം നേടി ഉജ്ജ്വല വിജയം കാഴ്ചവെച്ചു.
ചാവശേരി എച് എസ് എസ് ൽ എം എസ് എഫ് മുന്നണി യൂണിയൻ ഭരിക്കും.പയ്യന്നൂർ നിയോജക മണ്ഡലത്തിലെ
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
വഴക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എം എസ് എഫ് മുന്നണി വിജയിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ശ്രീകണ്ടാപുരം എച് എസ് സ് ൽ എം എസ് എഫ് ഒറ്റയ്ക്ക് യൂണിയൻ ഭരിക്കും. ഉളിക്കൽ എച് എസ് എസ് എം എസ് എഫ് സഖ്യം ഭരണം നിലനിർത്തി. ചുഴലി ഹയർ സെക്കന്ററി സ്കൂളിൽ 5 സീറ്റുകൾ നേടി എം എസ് എഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മാടായി, കടന്നപ്പള്ളി സ്കൂളുകളിൽ എം എസ് എഫ് മുന്നണി മികച്ച വിജയം നേടി. മാടായി സ്കൂളിൽ 10 ൽ 6,കടന്നപ്പള്ളി സ്കൂളിൽ 6 ൽ 3 സീറ്റുകളും നേടി.കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ പികെഎം ഹയർ സെക്കണ്ടറി സ്കൂളിലും പാനൂർ കെകെവി ഹയർ സെക്കണ്ടറി സ്കൂളിലും എം എസ് എഫ് ഒറ്റയ്ക്കും. കരിയാട് ഹയർ സെക്കണ്ടറി സ്കൂൾ, കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ, പാട്യം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ എം എസ് എഫ് മുന്നണിയും വിജയിച്ചു.
ജില്ലയിലെ സ്കൂൾ പാർലമെൻറ് തിഞ്ഞെടുപ്പിലെ ഉജ്വലമായ വിജയം എസ് എഫ് ഐയുടെ അക്രമ രാഷ്ട്രീയത്തിനും ഇടത് സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കും എതിരെയുള്ള വിധിയെടുത്താണെന്ന് എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ,ജനറൽ സെക്രട്ടറി കെ പി റംഷാദ് എന്നിവർ പറഞ്ഞു.
പടം:- സ്കൂൾ പാർലമെൻ്റ് തെരഞ്ഞുപ്പിൽ ജില്ലയിൽ എസ് എഫ് ഐ കോട്ടകൾ തകർത്ത് എം എസ് എഫ് മുന്നേറ്റം









