സ്‌കൂൾ കായിക മേള; തിരുവനന്തപുരം ഓവറോൾ ചാമ്ബ്യൻമാർ, അത്ലറ്റിക്സിൽ മലപ്പുറത്തിന് കന്നിക്കിരീടം

കൊച്ചി; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്ബ്യൻമാർ. അലറ്റിക്സിൽ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി.

ആദ്യാമായിയാണ് മലപ്പുറം അത്ലറ്റിക്സിൽ കിരീടം സ്വന്തമാക്കുന്നത്. തിരുവനന്തപുരം 1935 പോയിന്റുമായാണ് ചാമ്ബ്യൻമാരായത്.848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമതെത്തിയത്.

അത്‌ലറ്റിക്‌സിൽ നാലുമത്സരം ബാക്കി നിൽക്കെയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്. 233 പോയിന്റാണ് മലപ്പുറം നേടിയത്. 189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. അവശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നാമത് എത്തിയാലും പാലക്കാടിന് കിരീടം നേടാൻ കഴിയില്ല.

സ്‌കൂൾ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാർ ബേസിൽ സ്‌കൂൾ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സിൽ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.

Top News from last week.