രാഷ്ട്രീയ ലേഖകന്‍
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എസ്ഡിപിഐ തുറന്നുവിട്ട ഭൂതത്തെ ആര് കുടത്തിലാക്കുമെന്ന ആശങ്ക ഇരുമുന്നണികളെയും വെട്ടിലാക്കി. തങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നു എസ്.ഡിപിഐ പ്രഖ്യാപിച്ചതോടെ സിപിഎം വെട്ടിലായ സാഹചര്യം മുതലെടുത്ത് മതേതര വോട്ടുകള്‍ ഒപ്പം നിര്‍ത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ക്കെന്തു കിട്ടുമെന്ന ചിന്തയിലാണ് ബിജെപി തക്കംപാര്‍ക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാനാണ്
നേമം മുതല്‍ മഞ്ചേശ്വരം വരെയുള്ള ഏതാനും മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുമായി നീക്കുപോക്കുïാക്കിയതെന്നാണ് പരസ്യമായ രഹസ്യം. അതേസമയം കയ്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലാണ് സിപിഎം. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ നിലപാടെടുക്കുകയെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ തങ്ങളെ ശക്തമായി എതിര്‍ക്കുമ്പോള്‍ അവരെ പിന്തുണയ്‌ക്കേï ആവശ്യം പാര്‍ട്ടിക്കില്ലെന്നുമാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വ്യക്തമാക്കിയിരുന്നു.
നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിയെ പിന്തുണയ്ക്കുമെന്ന് മാത്രമാണ് തുറന്നു പറയുന്നതെങ്കിലും മറ്റു മണ്ഡലങ്ങളിലും നീക്കുപോക്കുകളുïാകുമെന്നു തന്നെയാണ് പറയാതെ പറയുന്നത്. കേരളത്തിന്റെ വടക്കേ അറ്റത്തെ ബിജെപി ക്ക് നിര്‍ണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം അഷ്‌റഫിന്റെ പേരിനോട് സാമ്യമുള്ള കെ.എം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കിയ എസ്ഡിപിഐ നടപടിക്കെതിരെ ചില മുസ്ലിം സംഘടനകള്‍ ഉള്‍പ്പടെ രംഗത്തു വന്നതോടെ അവസാന നിമിഷം മത്സരത്തില്‍ നിന്നു പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും സി. പിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയും വ്യക്തമാക്കിയെങ്കിലും വോട്ട് വേïെന്നു പറയാന്‍ ഇവര്‍ തയ്യാറാകാത്തതെന്താണെന്നു യുഡിഎഫ് ചോദിക്കുന്നു. അതേസമയം സി.പിഎം പ്രാദേശിക നേതൃത്വം തങ്ങളുടെ പിന്തുണ തേടിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വെളിപ്പെടുത്തിയതോടെ പ്രചാരണ രംഗം കലങ്ങിമറിയുകയാണ്. ഇതോടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തില്‍ സജീവമായിരുന്ന സിപിഎം ബിജെപി ഡീല്‍ വിവാദത്തിന് അവധി നല്‍കി സിപിഎം-എസ്ഡിപിഐ ഡീല്‍ പ്രധാന പ്രചാരണ വിഷയമാക്കുകയാണ് യു.ഡിഎഫ്. എസ്ഡിപിഐയുടെ 36 സീറ്റുകളിലെയും ചിഹ്നം കത്രികയാണ്. മലപ്പുറത്ത് എല്‍ഡിഎഫിന്റെ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇതേ ചിഹ്‌നത്തിലാണ് മത്‌സരിക്കുന്നതെന്ന വാദം ഉയര്‍ത്തിയാണ് സി.പിഎമ്മിനെതിരായ പ്രചാരണം യു.ഡിഎഫ് കൊഴുപ്പിക്കുന്നത്. സ്വതന്ത്രര്‍ക്ക് അനുവദിക്കുന്ന ചിഹ്‌നമാണെന്ന് സിപിഎമ്മും എസ്ഡിപിഐയും വാദിക്കുമ്പോഴും ഒരേ ജില്ലയിലെ
മൂന്ന് മണ് ഡലങ്ങളില്‍ അതേ ചിഹ്നം സിപിഎം സ്വതന്ത്രര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. എസ്ഡിപിഐക്ക് നിര്‍ണായക വോട്ട് ബാങ്കുളള നേമം മണ്ഡലം തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പരീക്ഷണ ശാലയാക്കാനാണ് സംഘടനയുടെ നീക്കം. ഇതു യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുമുï്. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകള്‍ക്ക് ഒരു പോലെ വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള മണ്ഡലമാണ് നേമമെന്ന തിരിച്ചറിവാണ് ഇവരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. ബിജെപിയെ പരാജയപ്പെടുത്താനാണ് എല്‍ഡി എഫിന് പിന്തുണ നല്‍കുന്നതെന്നാണ് എസ്ഡിപിഐ നേതാക്കളുടെ വാദം. കഴിഞ്ഞ തവണയും പിന്തുണ എല്‍ഡിഎഫിനായിരുന്നുവെന്നും തങ്ങളുടെ പതിനായിരത്തോളം വോട്ടുകള്‍ ഇടതുമുന്നണിയുടെ വിജയത്തിന് വഴിയൊരുക്കിയെന്നുമുള്ള എസ്ഡിപിഐയുടെ അവകാശവാദം മറ്റുമുന്നണികള്‍ക്ക് കടുത്ത തലവേദനയായിട്ടുï്. എസ്ഡിപിഐയുടെ പരസ്യ പ്രഖ്യാപനം ന്യൂനപക്ഷ ഏകോപനത്തിന് വഴിയൊരുക്കിയാല്‍ അതു തങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നു യുഡിഎഫ്-എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു.
എസ്ഡി.പി.ഐ പിന്തുണ ഏതു മണ്ഡലത്തില്‍ ആര്‍ക്കാണ് സഹായകമാവുക, എവിടെയാണ് തിരിച്ചടിയുïാകുക എന്നു പ്രവചിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. സിപിഎം എസ്ഡിപിഐ ബന്ധത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നതോടെ വിശദീകരിക്കാന്‍ സിപിഎം നേതാക്കള്‍ പാടുപെടുന്നതും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ദൃശ്യമാകുന്ന കാഴ്ചയാണ്. എസ്ഡിപിഐ പിന്തുണ അവരോട് എതിര്‍പ്പുള്ള വിഭാഗങ്ങളുടെ വോട്ടിനെ അകറ്റിയേക്കുമെന്ന ആശങ്കയും സി.പിഎമ്മിനുï്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിലപാട് മാറ്റുകയാണെങ്കില്‍ മാത്രം മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെ കൂട്ടുകൂടും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍, എസ്ഡിപിഐ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളുടെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിക്കണമെന്നു പ്രതിപക്ഷ നേതാവും തുറന്നടിച്ചു.









