കണ്ണൂർ ഒഴിവു ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി കാനാമ്പുഴ മാറുന്നു.മഴക്കാലത്ത് പച്ചവിരിച്ച പാടങ്ങളായിരുന്നു കാനാമ്പുഴയുടെ ഭംഗിയെങ്കിൽ, നെൽകതിരുകൾ വിളഞ്ഞു തുടങ്ങിയതോടെ സ്വർണ നിറത്തിലേക്ക് പുഴയും പരിസരവും മാറി. ഓരോ സീസണിലും പാടങ്ങളുടെ കാഴ്ച മാറി വരുന്നുവെന്നതാണ് പ്രത്യേകത. കണ്ണൂർ നഗരത്തിനടുത്ത് താഴെ ചൊവ്വ ക്ക് സമീപം എളയാവൂരിലാണ് പുതുതായി വികസിപ്പിച്ചെടുത്ത പ്രകൃതിയെ ചേർത്തു നിർത്തിയുള്ള വിനോദ സഞ്ചാര കേന്ദ്രം. വിശാലമായ പാടത്തിൻ്റെ നടുവിലൂടെ പ്രകൃതി ഭംഗി നുകർന്നു കിലോമീറ്ററുകളോളം നടക്കാനാണ് ആളുകൾ ഇവിടെ വരുന്നത്.
മാലിന്യം നിറഞ്ഞു നാശത്തിൻ്റെ വക്കത്തായിരുന്ന കാനാമ്പുഴയെ പുനരുജ്ജീവിപ്പിച്ചതിന് പിന്നിൽ നന്മയുടെയും പ്രകൃതി സ്നേഹത്തിൻ്റെയും കഥയുണ്ട്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഇച്ഛ ശക്തിയോടെയുള്ള നിലപാടാണ് ഈ മണ്ണിനെയും കൊച്ചുപുഴയെയും ശ്രദ്ധേയമാക്കിയത്. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ആയ ശേഷമാണ് 2017 ൽ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് തന്നെ ഇത്തരം ആദ്യ പദ്ധതിയായിരുന്നു..
നാട്ടുകാരുടെയും ജനങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാങ്കേതിക വിദദ്ധരുടെയും സഹായത്തോടെയും സഹകരണത്തോടെയുമാണ് ബുഹ്ത്തായ പദ്ധതി നടപ്പാക്കിയത്.പുഴയാത്ര മെഗാശുചീകരണം, കൃഷി വീണ്ടെടുക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചാണ് പുഴയോരം മാറ്റിയെടുത്തത്.പാടത്തിന് നടുവിലൂടെ കിലോമീറ്ററുകൾ നീളത്തിൽ നടപ്പാതയുമുണ്ടാക്കി









