കണ്ണൂർ : കണ്ണൂർ നഗരത്തിൽആക്രി പെറുക്കി ജീവിക്കുന്ന ‘മധ്യവയസ്കയായ ‘സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കണ്ണൂർ നഗരത്തിൽ ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നു കളഞ്ഞ പ്രതിയെ പൊലിസ് രണ്ടു ദിവസത്തിനുള്ളിൽപിടികൂടുകയായിരുന്നു.
മലപ്പുറം സ്വദേശി ശശി (52) യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ് പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.തോട്ടട സമാജ് വാദി കോളനിയിലെ സെൽവി (53)യെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂർ പാറക്കണ്ടി ബിവറേജ് ഔട്ട്ലെറ്റിന് പിറക് വശം വരാന്തയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന സൂചനയെ തുടർന്ന് നടത്തിയഅന്വേഷണത്തിലാണ് പ്രതി പിടിയിലായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സെൽവിയുടെ മരണകാരണം കല്ലുകൊണ്ടോ മദ്യ കുപ്പി കെണ്ടോ തലയ്ക്കേറ്റ ആഴത്തിലുള്ള ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരിൽ തങ്ങിയിരുന്ന ശശിക്ക് സെൽ വി യുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മദ്യപിച്ചതിനു ശേഷം ഇവർ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് സംശയിക്കുന്നതായിപൊലിസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കും. പൊലിസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൻ്റെ തലേ ദിവസം സെൽ വി യോടൊപ്പം ശശിയെ കണ്ടവരുണ്ടായിരുന്നു. ഇവർ നൽകിയ സാക്ഷിമൊഴികളാണ് പ്രതിയിലേക്കെത്തിയത്.









