ഹംഗറിയിൽ വെലവൻ സെന്തിൽകുമാറിന് സ്ക്വാഷ് കിരീടം
Advertisement

Advertisement

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന പി.എസ്.എ ബുഡാപെസ്റ്റ് സ്ക്വാഷ് ഓപ്പൺ കിരീടം ഇന്ത്യയുടെ വെലവൻ സെന്തിൽകുമാർ സ്വന്തമാക്കി. ഫൈനലിൽ ആതിഥേയ താരം ബാലാസ് ഫാർക്കാസിനെ നേരിട്ട സെന്തിൽകുമാർ 3–0ന് തകർപ്പൻ ജയമാണ് നേടിയത്.ക്വാർട്ടർ ഫൈനലിൽ ലോക 18-ാം നമ്പർ താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ എയിൻ യോങ് എൻഗിനെ 3–0ന് പരാജയപ്പെടുത്തിയ സെന്തിൽകുമാർ, സെമിയിൽ സഹതാരം വീർ ചോത്രാനിയെ 3–2ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.
Advertisement

ഫൈനലിലും ആധിപത്യം പുലർത്തിയ സെന്തിൽകുമാർ മികച്ച പ്രകടനത്തോടെ കിരീടം സ്വന്തമാക്കി. ബുഡാപെസ്റ്റിലെ ഒരാഴ്ച നീണ്ട മികച്ച പ്രകടനത്തിന് വിജയകരമായ സമാപനമാണ് ഇന്ത്യൻ താരത്തിന്റെ കിരീടനേട്ടം.
Advertisement

Advertisement

Advertisement







