കണ്ണൂർ മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. 11 പേർക്കാണ് പരുക്കേറ്റത് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്നു ലോറി.
അപകടത്തെ തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ബസ് വെട്ടിപൊളിച്ചാണ് പുറത്തെടുത്ത്ത്. ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിരുന്നു.
അതേസമയം മറ്റൊരു സംഭവത്തിൽ കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനമേറ്റു. റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് വടകര – തൊട്ടിൽ പാലം റൂട്ടിലെ ബസ് ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിക്ക് മർദനമേറ്റത്. ഷെല്ലിയെ ഹെൽമറ്റ് ഉപയോഗിച്ചാണ് മർദിച്ചത്.









