Advertisement
Advertisement
Tuesday, September 15, 2026
Kerala

ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം; ഇൻഷുറൻസ് തുക നിഷേധിച്ച് കമ്പനികൾ, രോഗികൾ ദുരിതത്തിൽ

Advertisement
Advertisement

കൊച്ചി: സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെ രോഗികൾ വലയുന്നു. കടുത്ത പനിയും അനുബന്ധ ലക്ഷണങ്ങളുമായി ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കിടത്തിച്ചികിത്സ തേടുന്നവർക്ക് പോലും ഇൻഷുറൻസ് തുക അനുവദിക്കാൻ കമ്പനികൾ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. പനി ബാധിച്ചവർക്ക് ആശുപത്രിവാസത്തിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പല കമ്പനികളും ക്ലെയിമുകൾ തള്ളുന്നത്. എന്നാൽ മെഡിക്കൽ ഇനത്തിൽ പെടാത്ത തുകകൾ ബില്ലിൽ ഉൾപ്പെടുത്തി ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനാലാണ് ക്ലെയിമുകളിൽ വെട്ടിച്ചുരുക്കൽ നടത്തുന്നതെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ വിശദീകരണം.

Advertisement

എച്ച്1എൻ1 ബാധിച്ച് ഐസൊലേഷൻ വാർഡിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞവർക്ക് പോലും വലിയ തുകയാണ് ഇൻഷുറൻസ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വന്തം കയ്യിൽ നിന്ന് ഒടുക്കേണ്ടി വന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പൂർണ്ണമായി രോഗമുക്തി നേടും മുൻപ് ആശുപത്രി വിടേണ്ടി വന്ന അനുഭവങ്ങളും രോഗികൾ പങ്കുവെക്കുന്നു. ചികിത്സാ വിവരങ്ങൾ കൃത്യമായി ഇൻഷുറൻസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുമ്പോൾ, കിടത്തിച്ചികിത്സ അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇൻഷുറൻസ് കമ്പനികൾ. ആശുപത്രികളും ഇൻഷുറൻസ് ഏജൻസികളും തമ്മിലുള്ള തർക്കത്തിന് നടുവിൽപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സാധാരണക്കാരായ രോഗികൾ.

Advertisement
Advertisement
Advertisement
Advertisement
Advertisement